കോട്ടയം കവിയരങ്ങ് വയലാർ രാമവർമ്മയെ അനുസ്മരിച്ചു

Oct 30, 2026 - 19:13
 0  4
കോട്ടയം കവിയരങ്ങ് വയലാർ രാമവർമ്മയെ അനുസ്മരിച്ചു

 വയലാർ അനുസ്മരണം ഡോക്ടർ.മഞ്ജുഷ വി.പണിക്കർ (അസ്സോസിയേറ്റ് പ്രൊഫസർ ബസേലിയസ് കോളേജ്‌ കോട്ടയം) ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം കവിയരങ്ങ്, അനശ്വര കവി വയലാർ രാമവർമ്മയെ അനുസ്മരിച്ചു. കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി ആഡിറ്റോറിയത്തിൽ എം.കെ.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം, ബസേലിയസ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപിക. ഡോക്ടർ മഞ്ജുഷ വി.പണിക്കർ ഉദ്ഘാടനം ചെയ്തു. വയലാർ കാവ്യലോകത്തിനു നൽകിയ സംഭാവന കൾ, അദ്ദേഹത്തെ ഏക്കാലവും അനുസ്മരിക്കപ്പെടും എന്ന് പറഞ്ഞു.
ജോജി കൂട്ടുമ്മേൽ, വയലാർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ച് അനുബന്ധ പ്രഭാഷണം നടത്തി.
മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറി സെക്രട്ടറി കെ.എസ്. ശ്യാം കുമാർ, ഗാനരചയിതാവ് ഹരിയേറ്റുമാനൂര്,ഡോക്ടർ രാജിനി.ജി,സിന്ധു കെ. നായർ, ഉദയകുമാർ വലിയവിള, ഡോക്ടർ. മനോജ് കുമാർ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സിന്ധു കെ. നായർ, വയലാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു
മിനിസുരേഷ്, ജയമോൾ വർഗ്ഗീസ്,രഞ്ജിനി വി. തമ്പി, അജേഷ് ജനാർദ്ദനൻ, കിരൺസദാനന്ദൻ, കാർത്തികേശ്വരി,.പി.ശ്രീ ദേവി,അനിൽകുമാർ ശ്രീകുമാർ ദക്ഷിണേശ്വരം, രാമചന്ദ്രൻ മുട്ടമ്പലം,എന്നിവർ വയലാർ ഗാനങ്ങളുടെയും, കവിതയുടെയും അനുസ്മരണം നടത്തി.
വയലാർ കവിതകളുടെയും, ഗാനങ്ങളുടെയും അവതരണം അംഗങ്ങൾ നടത്തി. ചീഫ് കോർഡിനേറ്റർ,ബേബി പാറക്കടവൻ സ്വാഗതവും, മിനി സുരേഷ് നന്ദിയും പറഞ്ഞു.

ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതം ആശംസിക്കുന്നു