മീനു എലിസബത്ത് മലയാളി മങ്ക; രാജേന്ദ്രൻ കൃഷ്ണദാസ് കേരള ശ്രീമാൻ

Nov 3, 2026 - 14:13
 0  8
മീനു എലിസബത്ത് മലയാളി മങ്ക; രാജേന്ദ്രൻ കൃഷ്ണദാസ് കേരള ശ്രീമാൻ

  പ്രസാദ് തീയാടിക്കൽ

ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ മീനു എലിസബത്ത് ‘മലയാളി മങ്ക’യായും രാജേന്ദ്രൻ കൃഷ്ണദാസ് ‘കേരള ശ്രീമാൻ’ ആയും തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 1 ഞായറാഴ്ച ഡാളസ്സിൽ സംഘടിപ്പിച്ച ആഘോഷച്ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ട മീനു എലിസബത്തിന് ജോസ് ഓച്ചാലിലും കേരള ശ്രീമാനായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രൻ കൃഷ്ണദാസിന് ജോസൻ ജോർജും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സണ്ണിവെയിൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി. പി. ചെറിയാൻ സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി നന്ദിയും പറഞ്ഞു