പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ നൂൽ വെച്ചു മറന്നു; എറണാകുളം ജനറൽ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്

കൊച്ചി: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ നൂല് വെച്ചു മറന്നതായി പരാതി. എറണാകുളം ജനറൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീന എന്ന യുവതിയാണ് ചികിത്സാ പിഴവിന് ഇരയായത്. ഷബിനയ്ക്ക് പ്രസവശേഷം ശാരീരിക അസ്വസ്ഥത സ്ഥിരമായിരുന്നു.
ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ സ്കാനിങ് പരിശോധനയിൽ വയറ്റിൽ നൂൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ നൂല് പുറത്തെടുത്തു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കി.