ഇന്ധന നിരക്ക് ഒഴിവാക്കി ഇന്‍ഡിഗോ; ടിക്കറ്റ് നിരക്കില്‍ കുറവ്

ഇന്ധന നിരക്ക് ഒഴിവാക്കി ഇന്‍ഡിഗോ;  ടിക്കറ്റ് നിരക്കില്‍ കുറവ്

ദുബൈ: ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍.

ഈ തീരുമാനം ഡല്‍ഹി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിങ്ങളിലെയും ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് 400 ദിര്‍ഹത്തില്‍ താഴെയായിയെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു. ഇതോടെ മറ്റ് പല വിമാനകമ്ബനികളും നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കുറഞ്ഞതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള തീരുമാനം ഇന്‍ഡിഗോ പ്രഖ്യാപിച്ചത്.