ചിട്ടിപ്പണം നല്‍കാതെ സഹകരണ സംഘം കബളിപ്പിച്ചു, ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി പ്രതിഷേധം

ചിട്ടിപ്പണം നല്‍കാതെ  സഹകരണ സംഘം കബളിപ്പിച്ചു, ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി പ്രതിഷേധം

തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ച രാവിലെയാണ് ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി പിടിച്ച പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.