ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം

ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം
ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ഭരണ വിരുദ്ധ വികാരം മനസിലാക്കാൻ സംസ്ഥാന ഘടകത്തിനായില്ല. സർക്കാരിന്‍റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനായില്ലെന്നും യോഗത്തില്‍ വിമർശനമുയർന്നു.

ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണം. ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്‍റെ നിലപാടിനോട് വിയോജിച്ച ഉത്തരേന്ത്യൻ നേതാക്കള്‍ രാജസ്ഥാനില്‍ പാർട്ടിക്ക് സീറ്റു നേടാനായത് ചൂണ്ടിക്കാട്ടി. പി.കെ. ശ്രീമതിയും ചർച്ചയില്‍ പങ്കെടുത്തു. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വാദം കെ.കെ. ശൈലജയും പിന്തുണച്ചു.