അബൂദബിയില്‍ കാണാതായ മകനെ കണ്ടെത്താൻ സഹായം തേടി മാതാപിതാക്കള്‍

അബൂദബിയില്‍  കാണാതായ മകനെ കണ്ടെത്താൻ   സഹായം തേടി മാതാപിതാക്കള്‍

ബൂദബി: എട്ടുമാസമായി അബൂദബിയില്‍നിന്ന് കാണാതായ മകനെ കണ്ടെത്തി നല്‍കാന്‍ മലയാളി കൂട്ടായ്മയോട് അഭ്യര്‍ഥിച്ച്‌ മാതാപിതാക്കള്‍.

കോട്ടയം കപ്പുന്തല സ്വദേശിയായ കെ.എം. അപ്പുവിന്‍റെ മകന്‍ അരുണ്‍ അപ്പുവിനെയാണ് അബൂദബിയില്‍ വെച്ച്‌ കാണാതായത്.

2023 വരെ അബൂദബിയിലെ മാര്‍ക്കോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ എട്ടു മാസത്തിലേറെയായി വീട്ടുകാരുമായി ബന്ധമില്ല.

ഹംദാന്‍- ഇലക്‌ട്ര ഭാഗത്താണ് അരുണ്‍  താമസിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്. അരുണിന്‍റെ പിതാവ് സുഖമില്ലാതെ കിടപ്പിലാണ്. ഇടംകൈയനാണ് അരുണ്‍. വലതുകൈക്ക് ബലക്കുറവും അല്‍പം തിരിവും ഉണ്ട്. കണ്ടാല്‍ തിരിച്ചറിയാനുള്ള സൂചന കൂടിയാണിത്.

 കണ്ടുകിട്ടുന്നവര്‍ ഈ നമ്ബറില്‍ അറിയിക്കുക 0553809417.