ഓസ്ട്രേലിയൻ ഓപ്പണില്‍ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി

ഓസ്ട്രേലിയൻ ഓപ്പണില്‍ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി

സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയൻ ഓപ്പണില്‍ നിന്ന് പിന്മാറി. പേശികളിലെ പരിക്ക് മൂലമാണ് പിന്മാറ്റം എന്നാണ് വിവരം.

കഴിഞ്ഞയാഴ്ചയാണ് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന നദാല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

ബ്രിസ്ബേനിലെ അവസാന മത്സരത്തിനിടെ പേശികളില്‍ ചെറിയ പ്രശ്നം അനുഭവപ്പെട്ടിരുന്നു എന്നും മെല്‍ബണില്‍ എത്തിയ ഉടൻ എംആര്‍ഐ സ്കാനിങ് നടത്തിയതിനെ തുടര്‍ന്ന് പേശികള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തിയെന്നും നദാല്‍ പറഞ്ഞു. പരിക്ക് കാരണം 5 സെറ്റ് മത്സരങ്ങളില്‍ മികവുറ്റ പ്രകടനം നടത്താൻ കഴിയില്ലെന്നും സ്പെയിനിലേക്ക് മടങ്ങുകയാണെന്നും താരം അറിയിച്ചു.

ഓസ്ട്രേലിയൻ താരം ജോര്‍ദാൻ തോംസണോട് ബ്രിസ് ഡേ ഇന്റര്‍നാഷണല്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നദാല്‍ പരാജയപ്പെട്ടിരുന്നു.