യുഎഇ വര്‍ക്ക് പെര്‍മിറ്റും റെസിഡൻസി വിസകളും ഇനി അഞ്ച് ദിവസത്തിനുള്ളില്‍

യുഎഇ വര്‍ക്ക് പെര്‍മിറ്റും റെസിഡൻസി വിസകളും ഇനി   അഞ്ച് ദിവസത്തിനുള്ളില്‍
ർക്ക് പെർമിറ്റ്, റെസിഡൻസി വിസകള്‍ക്കുള്ള സ്വകാര്യ കമ്ബനികളുടെ നടപടികള്‍ സുഗമമാക്കുന്നതിനായി ഓണ്‍ലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച്‌ യുഎഇ.
ഒരു മാസത്തോളം സമയമെടുത്തിരുന്ന വിസാ നടപടികള്‍ വർക്ക്‌ ബണ്ടില്‍ (Work Bundle) എന്ന പുതിയ പ്ലാറ്റ്ഫോം വഴി ഇനി അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

വർക്ക്‌ ബണ്ടില്‍ പ്ലാറ്റ്ഫോം രാജ്യത്തെ വർക്ക് പെർമിറ്റിനും റിസിഡൻസി പെർമിറ്റിനും ആവശ്യമായ നടപടികള്‍ സുഗമവും ലളിതവുമാക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 

ഇൻവെസ്റ്റ്‌ ഇൻ ദുബായ് എന്ന പ്ലാറ്റ്ഫോം വഴി ദുബായിലായിരിക്കും പദ്ധതി ആദ്യം നടപ്പാക്കുക. തുടർന്ന് വർക്ക് ഇൻ യുഎഇ എന്ന പ്ലാറ്റ്ഫോം വഴി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എട്ടോളം സർക്കാർ സേവനങ്ങള്‍ക്കുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോം ആയിരിക്കും വർക്ക് ബണ്ടില്‍. പുതിയ വർക്ക് അല്ലെങ്കില്‍ റെസിഡൻസി പെർമിറ്റിനുള്ള അപേക്ഷ, അവയുടെ പുതുക്കല്‍ നടപടികള്‍, റദ്ദാക്കല്‍, മെഡിക്കല്‍ പരിശോധന, ഐഡിക്കായുള്ള ഫിംഗർ പ്രിന്റ് എടുക്കല്‍ എന്നീ സേവനങ്ങള്‍ വർക്ക് ബണ്ടില്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാകും. ഇതിലൂടെ 15 തലങ്ങള്‍ ഉണ്ടായിരുന്ന നടപടികള്‍ ഇനി അഞ്ചായി ചുരുങ്ങും ഒപ്പം 16ഓളം രേഖകള്‍ ആവശ്യമായിരുന്ന നടപടികള്‍ക്ക് അഞ്ച് രേഖകള്‍ മതിയാകും കൂടാതെ നടപടികള്‍ പൂർത്തിയാക്കാൻ ഇനി ഉപഭോക്താക്കള്‍ രണ്ട് തവണ മാത്രം സ്ഥാപനം സന്ദർശിച്ചാല്‍ മതിയാകും.

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാനുള്ള യുഎഇയുടെ സീറോ ബ്യൂറോക്രസി പദ്ധതിയുമായി ചേർന്നാണ് വർക്ക് ബണ്ടില്‍ പ്രവർത്തിക്കുക.