സൗദിയില്‍ പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിക്കാം

സൗദിയില്‍   പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിക്കാം

സൗദി: സൗദിയില്‍ ഇനി പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിക്കാം. ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്കാണ് ഇതിന് അനുമതി ലഭിക്കുക.

പുതിയ നിയമപ്രകാരം ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസമാണ് ഇത്തരത്തില്‍ വാഹനമോടിക്കാൻ അനുമതി.

അംഗീകൃത കേന്ദ്രത്തില്‍ നിന്ന് സ്വന്തം രാജ്യത്തെ ലൈസൻസ് തര്‍ജ്ജമ ചെയ്ത് കരുതിയാല്‍ മതി. ഏത് വിഭാഗത്തില്‍പ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്. നേരത്തെ സന്ദര്‍ക വിസയില്‍ എത്തുന്നവര്‍ക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവര്‍ക്ക് ഒരു വര്‍ഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിക്കാൻ അനുമതിയുള്ളത്.