ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയ്ക്ക് സസ്പെന്ഷന്
![ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയ്ക്ക് സസ്പെന്ഷന്](https://worldmalayaleevoice.com/uploads/images/202405/image_870x_66562c2654eb1.jpg)
തിരുവനന്തപുരം: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്തു.
വിരുന്നില്‍ പങ്കെടുത്ത മറ്റു മൂന്നു പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്.
ഈ മാസം 31ന് വിരമിക്കാനിരിക്കേയാണ് സസ്പെന്ഷന് വന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എസ്ഐയും സംഘവും ഫൈസലിന്റെ വീട്ടില്‍ എത്തിയതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും പിന്നാലെ നടപടി വരുകയുമായിരുന്നു.
ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷന് പോലീസ് നടത്തുമ്ബോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസല്‍ സംഘടിപ്പിച്ച വിരുന്നില്‍ അതിഥിയായി എത്തിയത്.