പഠിപ്പിച്ച കോളേജിന്റെ ആദ്യ പ്രിൻസിപ്പലിനെയും  കുടുംബത്തെയും തേടി കോട്ടയത്തുനിന്ന്   ഇംഗ്ലണ്ടിലേക്ക്

പഠിപ്പിച്ച കോളേജിന്റെ ആദ്യ പ്രിൻസിപ്പലിനെയും  കുടുംബത്തെയും തേടി കോട്ടയത്തുനിന്ന്   ഇംഗ്ലണ്ടിലേക്ക്

സിഎംഎസ് കോളജിലെ ചരിത്ര അധ്യാപകനും  വൈസ് പ്രിൻസിപ്പലും ആയിരുന്ന  ഡോ. വൈ മാത്യു കഴിഞ്ഞമാസമാണ് ഇംഗ്ലണ്ടിൽ എത്തിയത്. താൻ പ്രവർത്തിച്ചതായ കോളേജിന്റെ  സ്ഥാപകനും ആദ്യ  പ്രിൻസിപ്പലുമായ റവ . ബെഞ്ചമിൻ ബെയിലിയുടെ അന്ത്യവിശ്രമസ്ഥലം സന്ദർശിച്ച് അദ്ദേഹത്തിന്റെ   പിൻതലമുറയെ കാണുന്നതിനും അവരുടെ പിതാവ്  മലയാള ഭാഷയ്ക്കും അച്ചടിക്കും ആധുനിക വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുമാണ് കഴിഞ്ഞമാസം ഇംഗ്ലണ്ടിൽ എത്തിയത് .


 1817 ൽ സിഎംഎസ് കോളജ് സ്ഥാപിചാ , 1821 ൽ മലയാളഭാഷ അച്ചടിയുടെ പ്രതിഷ്ഠാപകനുമായ ബെഞ്ചമിൻ ബെയിലി കേരള സംസ്കാരത്തിനു നൽകിയ സംഭാവനകൾ അതുല്യമാണ്. മലയാളം അച്ചടിക്കും പുസ്തക പ്രസാധനത്തിനും പ്രാരംഭം കുറിച്ചു. അങ്ങനെ ആത്യന്തികമായി സാമൂഹിക നവോത്ഥാനത്തിനും പുരോഗതിക്കും  സഹായമാകുകയും ചെയ്തു.

ചുരുക്കത്തിൽ അക്ഷരത്തിന്റെയും അറിവിന്റെയും രംഗത്ത് കേരളം പിൽക്കാലത്തു നേടിയ പുരോഗതിയുടെ പേരിൽ നാം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അതു ബെഞ്ചമിൻ ബെയിലിയാണ്.  ചരിത്ര അധ്യാപകനും കൂടിയായ വൈ. മാത്യു സാർ  സി.എം.എസ് മിഷനറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ ഈ നാളുകളിൽ നടത്തിയിരിക്കുന്നു. മുൻവർഷം കേരളത്തിലെ ആദ്യത്തെ പെൺപള്ളിക്കൂടമായ ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിച്ചതായ മിഷനറി കുടുംബത്തിന്റെ പിൻതലമുറയെ കാണുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്.  ബെയിലി നിർമ്മിച്ചതായ 200 വർഷത്തിന്റെ മേൽ  പഴക്കമുള്ള അച്ചടി യന്ത്രത്തിൽ തയ്യാറാക്കിയ സിഎംഎസ് കോളേജ് പ്രിൻസിപ്പലിന്റെ എഴുത്തുകളും രേഖകളും, സിഎംഎസ് പ്രസ്സ് തയ്യാറാക്കിയ  ഉപഹാരങ്ങളും പുതിയ തലമുറയ്ക്ക് കൈമാറി. സെൻ്റ് പീറ്ററിൻ്റെയും സെൻ്റ് പോൾൻ്റെയും നാമത്തിൽ അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ഷെയ്ൻ്റൺ പട്ടണ ദേവാലയത്തിലാണ്  ബെയിലി അന്ത്യവിശ്രമം കൊള്ളുന്നത്.
 VMKD