തൃശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു , ലൂര്‍ദ് മാതാവിനും പ്രണാമം: സുരേഷ് ഗോപി

തൃശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു , ലൂര്‍ദ് മാതാവിനും പ്രണാമം: സുരേഷ് ഗോപി

തൃശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി.

അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ നിന്ന് ലഭിച്ചത്. . തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

'വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു. വിവിധ വിഷയങ്ങളില്‍ സത്യം ആരും വിളിച്ച് പറഞ്ഞില്ല. അതിന്റെ സത്യം തൃശൂരിലെ ജനങ്ങള്‍... പ്രജാ ദൈവങ്ങള്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ആ സത്യം അവര്‍ തിരിച്ചറിഞ്ഞു'- സുരേഷ് ഗോപി പറഞ്ഞു.