ഇപി ജയരാജൻ- ജാവദേക്കര്‍ കൂടിക്കാഴ്‌ച്ചയില്‍ തെറ്റില്ല: പത്മജ വേണുഗോപാല്‍

ഇപി ജയരാജൻ- ജാവദേക്കര്‍ കൂടിക്കാഴ്‌ച്ചയില്‍ തെറ്റില്ല: പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ ഉയർത്തിക്കാട്ടിയ ആരോപണങ്ങില്‍ കള്ളത്തരം കാണേണ്ടതില്ലെന്ന് പ്രതികരണവുമായി പത്മജ വേണുഗോപാല്‍.

ശോഭാ സുരേന്ദ്രന്‍ പറഞ്ഞതില്‍ ചിലപ്പോള്‍ കാര്യമുണ്ടാവാം. എന്നാല്‍ അക്കാര്യത്തില്‍ ശോഭാ സുരേന്ദ്രന് മാത്രമേ വ്യക്തതയുണ്ടാവൂ എന്നും പത്മജ പ്രതികരിച്ചു. അതേസമയം പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്‌ച്ച നടത്തിയ സംഭവത്തിന് ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ലെന്നും പത്മജ അഭിപ്രായം ഉന്നയിച്ചു.