മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടാകില്ല.

മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാർ പായസം നല്‍കുന്ന പതിവുണ്ട്. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക.

ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാർച്ച്‌ 21നാണ് പിണറായി വിജയന്‍റെ പിറന്നാള്‍. എന്നാല്‍ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. 2016ല്‍ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി പൊളിച്ചത്.

മുണ്ടയില്‍ കോരൻ- കല്യാണി ദമ്ബതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടു വർഷം പൂർത്തിയാകുകയാണ്.