കങ്കണ റണാവത്തിന് മര്‍ദനമേറ്റതായി പരാതി

കങ്കണ റണാവത്തിന് മര്‍ദനമേറ്റതായി പരാതി
ന്യൂഡല്‍ഹി: നിയുക്ത എംപി കങ്കണ റണാവത്തിനെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച്‌ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി.ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കങ്കണയ്ക്ക് മർദനമേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്‌എഫ് വനിതാ ഉദ്യോഗസ്ഥ മർദിച്ചെന്നാണ് പരാതി. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദിച്ചതെന്ന് കങ്കണ പറഞ്ഞു.

ഹിമാചല്‍പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള നിയുക്ത എംപിയാണ് കങ്കണ. സംഭവത്തില്‍ ഉദ്ദ്യോഗസ്ഥയെ സിഐഎസ്‌എഫ് സസ്പന്‍ഡ് ചെയ്തു