കെജ്‌രിവാളിന് മൂന്നാമതും സമൻ‌സ് അയച്ച് ഇഡി

കെജ്‌രിവാളിന് മൂന്നാമതും സമൻ‌സ് അയച്ച് ഇഡി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡിയുടെ മൂന്നാമത്തെ സമൻസ്. ജനുവരി 3ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.

നവംബർ 2നും ഡിസംബർ 21നും ഇഡി കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നുവെങ്കിലും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.