ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന്  ബോംബ് ഭീഷണി
മുംബൈ: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാൻഡ് ചെയ്തു. ഡല്‍ഹിയിലെ വിമാനക്കമ്ബനിയുടെ കോള്‍ സെന്‍ററിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.

ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5149 വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായി. മുംബൈയില്‍ ലാൻഡ് ചെയ്തപ്പോള്‍, ക്രൂ പ്രോട്ടോക്കോള്‍ പാലിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് എയർലൈൻ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറങ്ങിയതായി ഇൻഡിഗോ അറിയിച്ചു. സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ല.