'കൃഷ്‌ണാ ഗുരുവായൂരപ്പാ'; കേന്ദ്രമന്ത്രിയായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

'കൃഷ്‌ണാ ഗുരുവായൂരപ്പാ'; കേന്ദ്രമന്ത്രിയായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കേരളത്തിൽ നിന്നും വിജയിച്ച് ലോക്സഭയിലേക്കെത്തിയ ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് 4 ന് നടക്കും.