കേരളത്തിന്‍റെ പേര് ‘കേരളം’; ബിൽ പാസാക്കി ലോക്സഭ
ന്യൂഡൽഹി: കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ചൊവ്വാഴ്ച പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.
തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ‘കേരള (പേരുമാറ്റം) ബിൽ, 2026’ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് പാസാക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്‍റെ ബഹളം കാരണം സാധിച്ചില്ല. ഇതേ തുടർന്ന് ചൊവ്വാഴ്ച ബിൽ വീണ്ടും സഭയുടെ പരിഗണനയിൽ കൊണ്ട് വന്ന് പാസാക്കുകയായിരുന്നു.