'34 വാഹനങ്ങളിൽ ചാവേറുകൾ, 1 കോടി ആളുകളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

Sep 5, 2025 - 11:30
 0  192
'34 വാഹനങ്ങളിൽ ചാവേറുകൾ, 1 കോടി ആളുകളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

മുംബൈ: മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ച് മുംബൈ പൊലീസ്.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു.

14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. ഇതിനായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.