റോഹിങ്ക്യൻ അഭയാര്‍ത്ഥി ക്യാമ്ബില്‍ മണ്ണിടിച്ചില്‍; ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു

റോഹിങ്ക്യൻ അഭയാര്‍ത്ഥി ക്യാമ്ബില്‍ മണ്ണിടിച്ചില്‍; ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു

കോക്‌സ് ബസാർ:  കനത്ത മഴയെ തുടർന്ന്റോഹിങ്ക്യൻ അഭയാർഥി ക്യാമ്ബിലുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്ബത് പേർ കൊല്ലപ്പെട്ടു.  ക്യാമ്ബിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.

ബുധനാഴ്ച രാവിലെയാണ് കോക്‌സ് ബസാറിലെ ഉഖിയ അഭയാർത്ഥി ക്യാമ്ബുകളില്‍ മണ്ണിടിച്ചിലില്‍ ഒമ്ബത് റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടത്.

ഒമ്ബത്, പത്ത് ക്യാമ്ബുകളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് അഡീഷണല്‍ റെഫ്യൂജീസ് റിലീഫ് ആൻഡ് റീപാട്രിയേഷൻ കമ്മീഷണർ മുഹമ്മദ് ശംസുദ്ദൂസയെ ഉദ്ധരിച്ച്‌ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഒമ്ബത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അപകടസാധ്യതയുള്ള മലയോര മേഖലകളില്‍ താമസിക്കുന്ന റോഹിങ്ക്യകളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

2017ല്‍ മ്യാൻമറില്‍നിന്നും 1.2 ദശലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.