ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ

ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ

മാഡ്രിഡ്: എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തുടർന്ന് വിമാനം ബ്രസീലില്‍ അടിയന്തരമായി നിലത്തിറക്കി. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 11 പേർ ഇപ്പോഴും ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.