യാത്രക്കാര്‍ക്ക് കോംപ്ലിമെൻ്ററി 5 സ്റ്റാര്‍ ഹോട്ടല്‍ താമസം പ്രഖ്യാപിച്ച്‌ എമിറേറ്റ്‌സ്

യാത്രക്കാര്‍ക്ക് കോംപ്ലിമെൻ്ററി 5 സ്റ്റാര്‍ ഹോട്ടല്‍ താമസം പ്രഖ്യാപിച്ച്‌ എമിറേറ്റ്‌സ്

മിറേറ്റ്‌സ് ഈ വേനല്‍ക്കാലത്ത് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോംപ്ലിമെൻ്ററി 5 സ്റ്റാർ ഹോട്ടല്‍ താമസം പ്രഖ്യാപിച്ചു.

ജൂലൈ 1 മുതല്‍ 21 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫർ സാധുതയുള്ളതാണെന്ന് എയർലൈൻ അറിയിച്ചു.

ഫസ്റ്റ് അല്ലെങ്കില്‍ ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ വാങ്ങുന്ന യാത്രക്കാർക്ക് JW മാരിയറ്റ് മാർക്വിസ് ഹോട്ടല്‍ ദുബായില്‍ രണ്ട് രാത്രി താമസിക്കാം. പ്രീമിയം ഇക്കോണമിയിലോ ഇക്കോണമിയിലോ ബുക്ക് ചെയ്‌തവർക്ക് ഒരു രാത്രി സൗജന്യ താമസം ആസ്വദിക്കാം.

"ജൂലൈ 4 മുതല്‍ സെപ്റ്റംബർ 15 വരെ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിലധികം ദുബായിയില്‍ ചിലവഴിക്കാനോ അവിടെ നില്‍ക്കുന്നതിനോ ഉള്ള എല്ലാ ടിക്കറ്റുകളും ഈ പ്രത്യേക ഓഫർ പരിധിയിലുള്ളതാണ്" എയർലൈൻ അറിയിച്ചു.

എയർലൈനിൻ്റെ വെബ്‌സൈറ്റ്, ആപ്പ്, ടിക്കറ്റിംഗ് ഓഫീസുകള്‍ അല്ലെങ്കില്‍ പങ്കെടുക്കുന്ന ട്രാവല്‍ ഏജൻ്റുമാർ എന്നിവ വഴി ബുക്കിംഗുകള്‍ നടത്താം.

ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞാല്‍, യാത്രക്കാർ താമസിക്കുന്നത് സ്ഥിരീകരിക്കുന്നതിന് യാത്രക്കാരുടെ വിശദാംശങ്ങള്‍ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതുണ്ട്