ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി

Sep 16, 2025 - 18:38
 0  5
ബലാത്സംഗ കേസ്: നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കി കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടന് ഒരു മാസത്തെ അനുമതി നല്‍കിയത്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പോകാന്‍ അനുമതിക്കണം എന്നാവശ്യപ്പെട്ട് സിദ്ദിഖ് കോടതിയെ സമീപിച്ചിരുന്നു.

നടന്‍റെ ആവശ്യം കോടതി പരിഗണിച്ചു. യുഎഇയില്‍ സെപ്‌റ്റംബര്‍ 19 മുതല്‍ 24 വരെയും ഖത്തറില്‍ ഒക്‌ടോബര്‍ 13 മുതല്‍ 18 വരെയും യാത്ര ചെയ്യാം. ശേഷം കോടതിയിലെത്തി പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് ഉത്തരവ്. കേസില്‍ ജാമ്യം അനുവദിക്കുന്ന വേളയില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നായിരുന്നു വ്യവസ്ഥ.

ഇതിലാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. വിദേശത്ത് തനിക്ക് സിനിമ ചിത്രീകരണത്തിലും ഏതാനും ചടങ്ങുകളിലും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് കോടതി ഇളവ് അനുവദിച്ചത്.