കുവൈറ്റ് വിഷമദ്യദുരന്തം; മലയാളികളടക്കം 40 ഇന്ത്യക്കാര്‍ ചികിത്സയില്‍

Aug 13, 2025 - 20:16
 0  7
കുവൈറ്റ്  വിഷമദ്യദുരന്തം; മലയാളികളടക്കം 40 ഇന്ത്യക്കാര്‍ ചികിത്സയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച്‌ പ്രവാസികള്‍ ഉള്‍പ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യജമദ്യ ദുരന്തത്തിന് ഇരയായവരില്‍ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന.

 മരണപ്പെട്ടവരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതേയുള്ളൂ. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വാർത്തകള്‍.

ഞായറാഴ്ചയാണ് വിഷമദ്യം കഴിച്ചവർ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിർമാണത്തൊഴിലാളികള്‍ക്കിടയിലാണ് ദുരന്തമുണ്ടായത്. മദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്നും. ഇവരില്‍ പത്ത് പേർ മരിച്ചെന്നും പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേർക്ക് വിഷബാധയേറ്റതായി പറയുന്നുണ്ട്.

മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് കുവൈറ്റ്. വിഷബാധയേറ്റവർ എല്ലാം ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് എന്നാണ് അറബ് മാധ്യമ റിപ്പോർട്ട്. ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. 


പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്ന് മദ്യം വാങ്ങിയ പ്രവാസികളാണ് ദുരന്തത്തിന് ഇരയായത് എന്നാണ് വിവരം. പതിനഞ്ചോളം പ്രവാസികളെയാണ് രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. ഇവരില്‍ പത്തുപേരാണ് മരണപ്പെട്ടത്. ചികിത്സയിലായിരുന്ന പലർക്കും കാഴ്ച നഷ്ടമായെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സമ്ബൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.