ശബരിമലയില്‍ കണ്ഠര് രാജീവര് സ്ഥാനമൊഴിയും: മകൻ ബ്രഹ്മദത്തൻ പിൻഗാമിയാകും

ശബരിമലയില്‍ കണ്ഠര് രാജീവര് സ്ഥാനമൊഴിയും: മകൻ ബ്രഹ്മദത്തൻ പിൻഗാമിയാകും

ത്തനംതിട്ട: സ്ഥാനമൊഴിയുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ പിൻഗാമിയായി മകൻ കണ്ഠര് ബ്രഹ്മദത്തൻ വരും. ചിങ്ങമാസ പൂജകള്‍ക്കായി നടതുറക്കുന്നതു മുതലാകും ബ്രഹ്മദത്തൻ പകരമെത്തുക.

വർഷാവർഷം താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് തന്ത്രി സ്ഥാനത്തേക്ക് മാറിമാറി എത്തുന്നത്.

പരേതനായ കണ്ഠര് മഹേശ്വരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. അടുത്ത ഊഴം കണ്ഠര് രാജീവരുടേതാണ്. അദ്ദേഹത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് മകൻ ബ്രഹ്മദത്തൻ ഇനി പിൻഗാമിയായി വരുന്നത്. ചിങ്ങം ഒന്നിന് നട തുറക്കുമ്ബോള്‍ മുതലാണ് പുതിയ തന്ത്രിയെത്താറ്.

ഓഗസ്റ്റ് 16-നാണ് നട തുറക്കുന്നത്. ബിരുദാനന്ത ബിരുധദാരിയായ ബ്രഹ്മദത്തൻ ബഹുരാഷ്‌ട്ര കമ്ബനിയായ ഡെലോയ്റ്റിലെ ലീഗല്‍ വിഭാഗത്തിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് പൂജകളിലേക്ക് മാറിയത്.