അംബാനി കല്യാണത്തിന് മുന്നോടിയായി സമൂഹ വിവാഹം

അംബാനി കല്യാണത്തിന് മുന്നോടിയായി സമൂഹ വിവാഹം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച്‌ സമൂഹ വിവാഹം സംഘടിപ്പിച്ചു.

മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്ബതിമാരാണ് ഇന്നലെ റിലയൻസ് കോർപ്പറേറ്റ് പാർക്കില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്.
ചടങ്ങില്‍ വധൂവരന്മാരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ 800ല്‍ അധികം പേർ പങ്കെടുത്തു. വരാനിരിക്കുന്ന വിവാഹ സീസണുകളില്‍ രാജ്യത്തുടനീളം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു.നിത അംബാനിയും മുകേഷ് അംബാനിയും കുടുംബാംഗങ്ങള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ആനന്ത് അംബാനിയും രാധിക മർച്ചന്റുമായുള്ള വിവാഹം ജൂലായ് 12ന് മുംബയിലാണ് നടക്കുന്നത്.