പടക്കം പൊട്ടിക്കുന്നത് മതപരമായ ഒരു പ്രവൃത്തിയായി മാറിയിരിക്കുന്നു ; പടക്കങ്ങളും മതങ്ങളും തമ്മിൽ എന്താണ് ബന്ധം? ബോധവത്കരണം വേണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പടക്കവും മതങ്ങളും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ച് സുപ്രീം കോടതി. ഉത്സവകാലത്ത് പടക്കങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ഈ ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് , ജസ്റ്റിസ് വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഡൽഹിയിൽ ഉത്സവ കാലത്ത് അന്തരീക്ഷ മലിനീകരണം വർധിക്കുന്നതായാണ് ആരോപണം ഉയരുന്നത്.
വിഷയത്തിൽ മതവികാരങ്ങളെ വ്രണപ്പെടുത്താത്തതും അതേ സമയം തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളെ കണക്കിലെടുത്തു കൊണ്ടുമുള്ള നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നും ബെഞ്ച് വ്യക്തമാക്കി.