സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. സെയ്ഫ് അലി ഖാൻ്റെ വീടിൻ്റെ ആറാം നിലയിൽ പതിഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടക്കുന്നതിനു മുൻപ് പ്രതി വീട്ടിലുണ്ടായിരുന്ന നേഴ്സിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിക്കായി അഞ്ച് സ്പെഷ്യലൈസ്ഡ് ക്രൈംബ്രാഞ്ച് യൂണിറ്റുകളും പത്തു പൊലീസ് സംഘങ്ങളും തിരച്ചിൽ തുടരുകയാണ്. പ്രഭാദേവിയിലാണ് പ്രതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് അറിയിച്ചു.