രാജ്യതലസ്ഥാനത്ത് കനത്ത മഴ : ഗ്യാനേഷ് കുമാറിന്റെ പബ്ലിക് ഇംപീച്ച്മെന്റ് മാറ്റി വെച്ച് ഇന്ത്യ സഖ്യം
ന്യൂ ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ഇന്നത്തെ പ്രതിഷേധ പരിപാടി മാറ്റി വെച്ച് ഇന്ത്യ സഖ്യം . ഗ്യാനേഷ് കുമാറിന്റെ മോക്ക് പബ്ലിക് ഇംപീച്ച്‌മെന്റ് ആണ് നാളത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 3.30നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഖ്യം പരിപാടി മാറ്റി വെക്കാന്‍ നിര്‍ബന്ധിതരായത്.
സെന്‍ട്രല്‍ ദില്ലിയിലെ രാജാജി മാര്‍ഗിലുളള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്നിലെ പുല്‍ത്തകിടിയില്‍ വെച്ചായിരുന്നു മോക്ക് ഇംപീച്ച്‌മെന്റ് നടത്താനുളള പദ്ധതി. എന്നാല്‍ മഴ കാരണം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പരിപാടി നടത്താനാണ് എല്ലാവരും ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.