ഒക്ലഹോമയിൽ പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ: ഗാർഹിക പീഡനത്തിനും മദ്യപിച്ചുള്ള വാഹനമോടിക്കലിനും എതിരെ കർശന നടപടി
പി പി ചെറിയാൻ
ഒക്ലഹോമ:ഒക്ലഹോമയിൽ പുതിയ നിയമങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനും മദ്യപിച്ചു വാഹനമോടിച്ച് വീണ്ടും പിടിയിലാകുന്നവർക്ക് കർശന ശിക്ഷ നൽകുന്നതിനുമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്.
കുറ്റകൃത്യങ്ങളുടെ പരിധി, ഇലക്ട്രോണിക് നിരീക്ഷണം, വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയാനുള്ള നടപടികൾ എന്നിവയിൽ ഈ പുതിയ മാറ്റങ്ങൾ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുമെന്ന് ഹാലി ഹെട്രിക് വ്യക്തമാക്കുന്നുണ്ട്.