ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടിയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ 30 അടിയിലേക്ക്  മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു. പതിനാലു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നിരവധി പേരുടെ നിലഗുരുതരമാണ്.തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടാ‌യ അപകടത്തില്‍ ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75), ഈറോഡ് സ്വദേശി പി.കെ.സേതു(45) എന്നിവരാണ് മരിച്ചത്. 
മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. . അപകടത്തില്‍ പതിനാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമാ‌യെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്ബനിയില്‍ ജോലി ചെയ്യുന്നവർ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്.