മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി വി പത്മരാജൻ അന്തരിച്ചു

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി പദ്മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരൻ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പദ്മരാജൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.
1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ആയിരുന്നു ജനനം. 1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1983–87 വരെ കെപിസിസി പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ കരുണാകരൻ എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു.
കെ കരുണാകരൻ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. 1982 ൽ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. അത് രാജിവെച്ച് 1983 ൽ കെപിസിസി പ്രസിഡന്റായി.