KPAC തമ്പി/കോട്ടയം സോമരാജ് അനുസ്മരണം 

 KPAC തമ്പി/കോട്ടയം സോമരാജ് അനുസ്മരണം 

അഡ്വക്കേറ്റ് കെ അനിൽകുമാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുന്നു

കെ എ  അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെയും  KAF(Kerala Artistes Fraternity) ന്റെയും  സംയുക്ത നേതൃത്വത്തിൽ  KPAC തമ്പി / കോട്ടയം സോമരാജൻ അനുസ്മരണം  മുട്ടമ്പലം ലൈബ്രറിയിൽ നടന്നു.

തബലയിൽ വിസ്മയം തീർത്ത് കേരളത്തിലും വിദേശങ്ങളിലുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള KPAC തമ്പിയുടെയും, മിമിക്രി കലാരംഗത്ത് പാരഡി ഗാനങ്ങളിലൂടെ  പുത്തൻവഴിതെളിച്ച കോട്ടയത്തിന്റെ പ്രിയ ഹാസ്യ കലാകാരൻ  കോട്ടയം സോമരാജിൻ്റെയും വേർപാടിൽ അനുശോചിച്ചുകൊണ്ട്   നടന്ന അനുസ്മരണ യോഗം  പ്രമുഖ എഴുത്തുകാരനും, വാഗ്മിയും, കോട്ടയത്തെ പുരോഗമന പ്രസ്ഥാനത്തിൻ്റെ പ്രചാരകനുമായ ആയ  അഡ്വ .കെ അനിൽകുമാർ  ഉദ്ഘാടനം ചെയ്തു.

KPAC തമ്പിയുടെയും, കോട്ടയം സോമരാജിൻ്റേയും നിരവധി ശിഷ്യന്മാരും, സഹപ്രവർത്തകരും, സുഹൃത്തുക്കളും, ആരാധകരും  പങ്കെടുത്ത അനുസ്മരണ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് അധ്യക്ഷത വഹിച്ചു .

അധ്യക്ഷൻ പി ഡി സുരേഷ് (മുനിസിപ്പൽ കൗൺസിലർ. 

ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ  സ്വാഗതം പറഞ്ഞു .

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രെറി സെക്രെട്ടറി കെ.എസ് ശ്യാംകുമാർ 

മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ  KAF ജില്ലാ ട്രഷറർ  ജയശങ്കർ , KAF ജില്ലാ എക്സി: അംഗം മാത്യൂസ് പി ജോൺ   കോട്ടയം കവിയരങ്ങ് കോഡിനേറ്റർ  ബേബി പാറക്കടവൻ, ബാബു കൊച്ചെറിയ , 
 R.അർജുനൻ പിള്ള (പു.ക.സ. കോട്ടയം ഏരിയ പ്രസിഡൻ്റ്), സിബി കോട്ടയം (മിമിക്രി ആർട്ടിസ്റ്റ്), ജോസ് വേളൂർ (തബലിസ്റ്റ്), ഈശോ ( ഗിറ്റാറിസ്റ്റ്), ദേവപാലൻ (നാടക നടൻ)തുടങ്ങിയവർ ഓർമ്മകൾ പങ്ക് വച്ച് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

നാട്ടുകലാകാരകൂട്ടം സംസ്ഥാന വൈസ് പ്രസിഡണ്ടും,കോട്ടയം കവിയരങ്ങ് ചീഫ് കോർഡിനേറ്ററും ആയ ബേബി പാറക്കടവൻ. 


 KAF ജില്ലാ എക്സി: അംഗം ജി കെ പി ദിലീപ്  നന്ദി രേഖപ്പെടുത്തി.