കേരള- തമിഴ്നാട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ റദ്ദാക്കി: വലഞ്ഞ് യാത്രക്കാർ

കേരള- തമിഴ്നാട്  അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ റദ്ദാക്കി: വലഞ്ഞ്  യാത്രക്കാർ

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ബസുകളുടെ നികുതിയുമായി ബന്ധപ്പെട്ട തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിന്‍റെ കടുത്ത നിലപാട് കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് ബസ് ഉടമകൾ വാദിക്കുന്നു.

വൺ ഇന്ത്യ വൺ ടാക്‌സ് പദ്ധതി പ്രകാരം നികുതി അടച്ചതാണെന്നും എന്നാൽ ഇത് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അത് അംഗീകരിക്കുന്നില്ലെന്നും ആണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ വാദം. തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉയർന്ന നികുതി വേണമെന്ന് നിലപാടെടുത്തതോടെയാണ് സർവീസുകൾ നിർത്തിവയ്‌ക്കേണ്ടി വന്നതെന്നും ബസ് ഉടമകൾ പറഞ്ഞു. സർവീസ് മുടങ്ങിയതോടെ തമിഴ്‌നാട്ടിലേക്കുള്ള ഒട്ടേറെ യാത്രക്കാരും പ്രതിസന്ധിയിലായി.