വില്‍പത്രം തിരുത്തി എഴുതി ശതകോടീശ്വരൻ വാറൻ ബഫറ്റ്

വില്‍പത്രം തിരുത്തി എഴുതി ശതകോടീശ്വരൻ വാറൻ ബഫറ്റ്

വില്‍പത്രം തിരുത്തി എഴുതിബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ചെയർമാനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ്. മരണാനന്തരം ബില്‍ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകള്‍ തുടരില്ലെന്നും, തൻ്റെ മൂന്ന് മക്കള്‍ നിയന്ത്രിക്കുന്ന ഒരു പുതിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് തൻ്റെ സമ്ബത്ത് അനുവദിക്കും എന്നും വാറൻ ബഫറ്റ് പരിഷ്‌ക്കരിച്ച വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

93 കാരനായ വാറൻ ബഫറ്റിന്റെ ഓരോ മക്കള്‍ക്കും ഒരു ജീവകാരുണ്യ സംഘടനയുണ്ട്.

എൻ്റെ മൂന്ന് മക്കളുടെ പ്രവർത്തനങ്ങള്‍ എനിക്ക് വളരെ തൃപ്തികരമായി തോന്നുന്നു, അവർ കാര്യങ്ങള്‍ നന്നായി നിർവഹിക്കുമെന്ന് എനിക്ക് നൂറുശതമാനം വിശ്വാസമുണ്ട് എന്നും വാറൻ ബഫറ്റ് വ്യക്തമാക്കി.