ഓം ഗം ഗണപതയേ നമഃ

Sep 14, 2026 - 07:04
Sep 14, 2026 - 07:16
 0  6
ഓം ഗം ഗണപതയേ നമഃ

ണപതിയുടെ ജനനകഥയും ഗണേശചതുർത്ഥിയുടെ പിന്നിലെ ഐതിഹ്യവും തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.വളരെ ലളിതമായി പറഞ്ഞാൽ തടസ്സങ്ങളെ മറികടക്കാനുംകൂട്ടുചേർന്നു ജീവിക്കാനും സഹവർത്തിക്കാനുമുള്ള സന്ദേശം ആണ് ഈ ആഘോഷത്തിന്റെ പ്രധാന ഘടകം.

ഗണപതിയുടെ ജനനകഥ

ഹൈന്ദവ പുരാണങ്ങളിൽ ഗണപതിയുടെ ജനനത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും,ഏറ്റവും പ്രസിദ്ധമായ കഥ ഇങ്ങനെയാണ്..........

ഒരിക്കൽ പാർവതിദേവി കുളിക്കാൻ പോകുമ്പോൾ,തന്റെ ശരീരത്തിൽ പുരട്ടിയ മഞ്ഞൾപ്പൊടിയിൽ നിന്ന് ഒരു ബാലനെ സൃഷ്ടിച്ചു.ആ ബാലന് ജീവൻ നൽകി.തന്റെ കാവൽക്കാരനാക്കി നിർത്തിയശേഷം കുളിക്കാൻ പോയ പാർവതി  ബാലനോടു പറഞ്ഞു:ഞാൻ കുളിച്ച് വരുന്നതുവരെ ആരെയും അകത്തേക്ക് കടത്തരുത്. അപ്പോൾ ശിവൻ അവിടെ എത്തി എന്നും,പാർവതിയുടെ നിർദ്ദേശമനുസരിച്ച് ബാലൻ ശിവനെ അകത്തേക്ക് കടത്തിവിട്ടില്ല.ഇതിനെ തുടർന്ന് ശിവനും ബാലനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നുംകോപാകുലനായ ശിവൻ ബാലന്റെ തല അറുത്തുമാറ്റി.പാർവതി ദുഃഖത്തിലും കോപത്തിലും ശിവനോട് തന്റെ മകനെ തിരികെ ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.അപ്പോൾ ശിവൻ തന്റെ അനുചരന്മാരോട് വടക്കോട്ട് ആദ്യം കാണുന്ന ജീവിയുടെ തല കൊണ്ടുവരാൻ  പറഞ്ഞു എന്നും,അവർ ആദ്യം കണ്ടത് ഒരു ആനയുടെ തലയായിരുന്നു.ആനയുടെ തല ബാലന്റെ ശരീരത്തിൽ ചേർത്ത് ശിവൻ അവനെ പുനർജീവിപ്പിച്ചു.അങ്ങനെ ആ ബാലൻ ഗണപതി,ഗണേശൻ,വിനായകൻ എന്നീ പേരുകളിൽ അറിയപ്പെട്ടു.

ശിവൻ ബാലന് ഒരു മഹത്തായ സ്ഥാനവും നൽകി,“എല്ലാ ശുഭകാര്യങ്ങൾക്കും മുമ്പ് നിന്നെ പൂജിക്കണം.നീ വിഘ്നങ്ങൾ നീക്കുന്നവനായിരിക്കും.അതിനാലാണ് ഗണപതിയെ വിഘ്നേശ്വരൻ എന്നും വിഘ്നഹർത്താവ് എന്നും അറിയപ്പെടുന്നത്.

ഗണേശചതുർത്ഥിയുടെ പിന്നിലെ ഐതിഹ്യം

ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി ദിനത്തിലാണ് ഗണേശചതുർത്ഥി ആഘോഷിക്കുന്നത്. ഗണപതിയുടെ ജന്മദിനമായാണ് ഈ ദിവസം ഹിന്ദുക്കൾ ആചരിക്കുന്നത്.ഈ മൂന്നു ദിവസം പ്രാർത്ഥനയും പൂജയും നടത്തിയതിനു ശേഷം മൂന്നാം ദിവസം ജലാശയത്തിൽ ഒഴുക്കിക്കളയുന്നു. പൂജക്കായി വിശ്വാസികൾ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുന്നു ,പൂജയും പ്രാർത്ഥനയും നടത്തുന്നു,മോദകംലഡ്ഡു തുടങ്ങിയ നൈവേദ്യങ്ങൾ സമർപ്പിക്കുന്നു,ദുർവപ്പുല്ല്പൂക്കൾ തുടങ്ങിയവ അർപ്പിക്കുന്നു,ഗണപതി മന്ത്രങ്ങൾ ജപിക്കുന്നു ചില പ്രദേശങ്ങളിൽ 10 ദിവസത്തോളം ആഘോഷിച്ച ശേഷം വിഗ്രഹം ജലത്തിൽ നിമജ്ജനം ചെയ്യുന്നു

നിമജ്ജനത്തിന്റെ അർത്ഥം

ചില സഥലങ്ങളിൽ ഭക്തർ 10 ദിവസവും പൂജയും പ്രാർത്ഥനകളും ആഘോഷങ്ങളും നടത്തുന്നു.ഗണപതിയുടെ മണ്ണുകൊണ്ടുള്ള വിഗ്രഹം മൂന്നു ദിവസത്തെ പൂജക്ക് ശേഷം വെള്ളത്തിൽ ലയിപ്പിക്കുന്നത് ഒരു ആഴമുള്ള സന്ദേശത്തെയാണ് സൂചിപ്പിക്കുന്നത്:രൂപം വരുന്നുനിലനിൽക്കുന്നുപിന്നീട് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്നു.അതായത് സൃഷ്ടി,നിലനിൽപ്പ്,ലയം എന്ന ജീവിതചക്രത്തെ ഓർമ്മിപ്പിക്കുന്ന ഒരു പ്രതീകമായും ഗണേശോത്സവത്തെ കാണുന്നു.

ഗണേശചതുർത്ഥി ആഘോഷം

ഗണേശചതുർത്ഥി ഭഗവാൻ ശ്രീ ഗണപതിയുടെ ജന്മദിനമായി ഇൻഡ്യയിൽ ഉടനീളം ആചരിക്കുന്ന പ്രധാന  ആഘോഷമാണ്. വിഘ്നങ്ങൾ നീക്കി ബുദ്ധിഐശ്വര്യംവിജയംസമൃദ്ധി എന്നിവ നൽകുന്ന ദേവനായി ഗണപതിയെ ആരാധിക്കുന്നു.

ഈ ദിവസം ഭക്തരുടെ പൂജരീതികൾ ഇങ്ങനെയാണ്,ഗണപതി വിഗ്രഹം സ്ഥാപിച്ച് പൂജ നടത്തുന്നു,ദർഭകറുക,പൂക്കൾ എന്നിവ സമർപ്പിക്കുന്നു,ഗണപതിക്ക് പ്രിയപ്പെട്ട മോദകം,ഉണ്ണിയപ്പം,ലഡ്ഡു തുടങ്ങിയ നൈവേദ്യങ്ങൾ അർപ്പിക്കുന്നു,ഗണപതി മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നു,ഭജനകളും പ്രാർത്ഥനകളും നടത്തുന്നു,വിഗ്രഹം പിന്നീട് നിമജ്ജനം ചെയ്യുന്നു.ഇതിന്റെ പ്രധാന സന്ദേശം ഇങ്ങനെയാണ്,“വിഘ്നങ്ങൾ അകറ്റി,ജ്ഞാനവും നല്ല ചിന്തകളും നൽകി,ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്ക് അനുഗ്രഹം നൽകണമേ” എന്ന പ്രാർത്ഥനയാണ് ഗണേശചതുർത്ഥിയുടെ ആത്മാവ്.

ഗണപതിയെ ആദ്യം പൂജിക്കുന്നത് എന്തുകൊണ്ട്?

ഗണപതി ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായുംതടസ്സങ്ങൾ നീക്കുന്ന ദേവനായും ആണ് പൂജിക്കപ്പെടുന്നത്.അതുകൊണ്ടാണ് ഒരു പുതിയ കാര്യം ആരംഭിക്കുമ്പോൾ പറയുന്നത്:

ഓം ഗം ഗണപതയേ നമഃ

ഇത് അർത്ഥമാക്കുന്നത്,“ഗണപതിയെ നമസ്കരിക്കുന്നു,ഞങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് വിഘ്നങ്ങൾ നീക്കി ജ്ഞാനവും വിജയവും നൽകണമേ.ഗണേശചതുർത്ഥിയുടെ ഏറ്റവും മനോഹരമായ സന്ദേശം തുടക്കത്തിൽ ഗണപതിയെ സ്മരിക്കുകബുദ്ധിയോടെ മുന്നോട്ട് പോകുക,വരുന്ന തടസ്സങ്ങളെ ധൈര്യത്തോടെ മറികടക്കുക.

ഗണപതി അഥവാ ശ്രീ ഗണേശൻ ശിവന്റെയും പാർവതിയുടെയും പുത്രനാണ്.വിനായകൻ,ഗജാനനൻഏകദന്തൻ,ലംബോദരൻ തുടങ്ങിയ പേരുകളിലും വിളിക്കുന്നു.ഗണപതിയുടെ പ്രധാന പ്രത്യേകതകൾ ഇവയാണ്.......

‘ആനത്തല’,ജ്ഞാനംബുദ്ധിവിവേകം എന്നിവയുടെ പ്രതീകവും, ’മൂഷികവാഹനം’ ചെറിയതും വലുതുമായ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തിയുടെ പ്രതീകമായും,’മോദകംജ്ഞാനത്തിന്റെ മധുരഫലത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം,ഗണപതിയുടെ പ്രിയപ്പെട്ട നൈവേദ്യമായി കരുതുന്നു.ദുർവപ്പുല്ല്ഗണപതി പൂജയിലെ പ്രധാന സമർപ്പണമാണ്,‘താമര വിശുദ്ധിയുടെയും ആത്മീയ ഉണർവിന്റെയും പ്രതീകമായും കരുതപ്പെടുന്നു.