India വിമാന ഇന്ധന നികുതി കുറയ്ക്കാനുള്ള വിജയ് സർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്രം

Oct 24, 2026 - 14:11
 0  2
India വിമാന ഇന്ധന നികുതി കുറയ്ക്കാനുള്ള വിജയ് സർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്രം

ന‍്യൂഡൽഹി: വിമാന ഇന്ധന നികുതി കുറയ്ക്കാനുള്ള തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ. ടിവികെ സർക്കാരിന്‍റെ നടപടിയെ കേന്ദ്ര വ‍്യോമയാന മന്ത്രി റാം മോഹൻ നായിഡു സ്വാഗതം ചെയ്തു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏകോപനം വിമാന യാത്ര ജനകീയമാക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

പരിഷ്കരിച്ച നികുതി ഘടന പ്രകാരം ഏവിയേഷൻ ടർബൈൻ ഫ‍്യൂവലിന്‍റെ മൂല‍്യവർധിത നികുതി 29 ശതമാനത്തിൽ നിന്നും 16 ശതമാനമായും സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇത് വെറും ഒരു ശതമാനമായിട്ടാണ് കുറച്ചത്. ക്രൂഡ് ഓയിൽ വില വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ‌ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.