64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം : സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാമത്

Jan 18, 2026 - 10:28
 0  2
64-ാമത്  സംസ്ഥാന സ്‌കൂള്‍ കലോത്സവം : സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാമത്

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കണ്ണൂരിന് കിരീടം.  നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂർ ജേതാക്കൾക്കുള്ള സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. 1023 പോയിന്റ് നേടിയാണ് കണ്ണൂര്‍ കിരീടം നേടിയത്.

രണ്ടാം സ്ഥാനത്തെത്തിയ തൃശൂരിന് ലഭിച്ചത് 1018 പോയിന്റാണ്. മൂന്നാമതുള്ള കോഴിക്കോടിന് 1013 പോയിന്റാണ് ലഭിച്ചത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും.