കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഞായറാഴ്ച

കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ സംസ്കാരം ഞായറാഴ്ച
ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെ മകള്‍ ഡോണയുടെ(30) സംസ്കാരം ഞായറാഴ്ച 11ന് ചാലക്കുടി സെന്‍റ് മേരീസ് ദേവാലയത്തില്‍ നടത്തും.
മൃതദേഹവുമായി കാനഡയില്‍ നിന്നും വിമാനം ഇന്ന് ഉച്ച‌യ്ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി. രാത്രി എട്ടിനു കൊച്ചിയിലെത്തും. ഞായറാഴ്ച രാവിലെ എട്ടിനു വീട്ടിലേക്ക് കൊണ്ടുവരും.

ഈ മാസം ഏഴിനാണു ഡോണയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അകത്തുകയറിയാണ് ഡോണയുടെ മൃതദേഹം കാനഡ പോലീസ് കണ്ടെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിനിടെ അന്വേഷണ സംഘത്തെ അറിയിക്കാതെ ഡോണയുടെ ഭർത്താവ് ലാല്‍ കെ.പൗലോസ് ഇന്ത്യയിലേക്ക് കടന്നിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ ലാല്‍ എത്തിയെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.