ഓണ്‍ അറൈവല്‍ വിസ: ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

ഓണ്‍ അറൈവല്‍ വിസ: ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കണം

യു.എസ് ഗ്രീൻ കാർഡോ യൂറോപ്യൻ യൂനിയൻ, യു.കെ റെസിഡൻസ് വിസയോ ഉള്ള ഇന്ത്യക്കാർക്ക് യു.എ.ഇ ഓണ്‍ അറൈവല്‍ വിസ ലഭിക്കാൻ ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തേ ഇത്തരം യാത്രക്കാർക്ക് ഓണ്‍ അറൈവല്‍ വിസ എമിഗ്രേഷനില്‍ വെച്ച്‌ സ്റ്റാമ്ബ് ചെയ്തുകൊടുക്കാറാണുള്ളത്. എന്നാല്‍, ഇന്ത്യക്കാർ ഓണ്‍ലൈനില്‍ അപേക്ഷിച്ച്‌ ഫീസ് അടച്ചാല്‍ വിസ ഇ-മെയിലില്‍ നല്‍കുന്നതാണ് പുതിയ സംവിധാനം.

അപേക്ഷിക്കാൻ സാധുവായ പാസ്പോർട്ട്, യു.എസ് ഗ്രീൻ കാർഡ് അല്ലെങ്കില്‍ യൂറോപ്യൻ യൂനിയൻ, യു.കെ റെസിഡൻസ് വിസ, വെളുത്ത ബാക്ഗ്രൗണ്ടുള്ള ഫോട്ടോ എന്നിവ

പ്രീ-അപ്രൂവ്ഡ് വിസ-ഓണ്‍-അറൈവലിനായി എങ്ങനെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം?

    • ജിഡിആർഎഫ്‌എ വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുക

    • നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ നല്‍കുക

    • 253 ദിർഹം ഫീസായി അടയ്ക്കുകവിസ പ്രക്രിയ പൂർത്തിയാകാൻ 48 മണിക്കൂർ ആണ് സാധാരണ എടുക്കുന്നത് വിസ അനുവദിച്ചാല്‍ അപേക്ഷകന് ഇമെയിലില്‍ ഒരു അറിയിപ്പ് ലഭിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ എമിറേറ്റ്സ് എയർലൈൻസില്‍ യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് എമിറേറ്റ്സ് എയർലൈൻസ് പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ സൌകര്യം ഏർപ്പെടുത്തിയിരുന്നു.

ദുബായ് വിസ പ്രോസസ്സിംഗ് സെന്റർ (ഡി. വി. പി. സി) ഇത് 14 ദിവസത്തെ സിംഗിള്‍ എൻട്രി വിസയായി ആണ് നല്‍കുന്നത്. ഇത്തരം വിസയില്‍ ദുബായിലെത്തുന്ന എമിറേറ്റ്സ് ഉപഭോക്താക്കള്‍ക്ക് വിമാനത്താവളത്തില്‍ ക്യൂ നില്‍ക്കാതെ നടപടികള്‍ പൂർത്തീകരിക്കാനാകും.യാണ് ആവശ്യമായുള്ളത്. അപേക്ഷ സമർപ്പിച്ച്‌ 48 മണിക്കൂറിനകം വിസ ലഭ്യമാകും.