കീനിന്റെ Engineering workshop വൻവിജയം

കീനിന്റെ Engineering workshop വൻവിജയം



ഫിലിപ്പോസ് ഫിലിപ്പ് (PRO)

Kerala Engineering Graduates Association of Northeast Americaയും (KEAN) Rutgers School of Engineering ഉം ചേർന്ന് നടത്തിയ Engineering workshop ൽ  40 കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . Kean ആദ്യമായാണ് ഇങ്ങനെയൊരു workshop നടത്തുന്നത് .

Kean ന്റെ student Outreach Chair നീന സുധീർ ആണ് ഈ workshop നടത്തുന്നതിന് നേതൃത്വം നൽകിയത് .
ഒക്ടോബർ 20-ാം തീയതി  വെള്ളിയാഴ്ച്ച ക്യാംമ്പസ് ടൂറും 21-ാം തീയതി ശനിയാഴ്ച്ച Engineering workshop ഉം  നടത്തപ്പെട്ടു .

Engineering workshopന് മുന്നോടിയായി നടന്ന സെഷനിൽ  Engineering രംഗത്തെ പ്രധാനമായ 10 ഫീൽഡുകളെപ്പറ്റി വിശദമായി സംസാരിക്കുകയും കുട്ടികളുടെ സംശയ നിവാരണം വരുത്തുകയും ചെയ്‌തു . തുടർന്ന് നടന്ന  workshopൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് 'Roller Coaster' ഡിസൈൻ ചെയ്യാൻ വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും , പങ്കെടുത്ത കുട്ടികൾ മത്സര ബുദ്ധിയോടെ അതിൽ വ്യാപൃതരാവുകയും ചെയ്തത് എല്ലാവരിലും ആവേശം പകർന്നു.


സീറ്റ് പരിമിതി കാരണം അപേക്ഷിച്ച എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും തുടർ വർഷങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഈ workshop മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം .


കീൻ പ്രസിഡന്റ് ഷിജി മാത്യു , സെക്രട്ടറി ജേക്കബ് ജോസഫ് , ട്രഷറർ  പ്രേമ ആന്ദ്രപ്പള്ളി , ബോർഡ് ചെയർ കെ ജെ ഗ്രിഗറി , എക്സിക്യൂട്ടീവ് കമ്മിറ്റി , ബോർഡ് ഓഫ് ട്രസ്റ്റി എന്നിവരുടെ പൂർണ സഹകരണം ഈ പരിപാടിയുടെ വിജയത്തിന് കാരണമായി. ഇത്രയും ഹൈ സ്കൂൾ കുട്ടികളെ സംഘടിപ്പിച്ച് ചുരുങ്ങിയ സമയം കൊണ്ട്  workshop വിജയകരമായി നടത്തിയ student Outreach Chair നീന സുധീറിനെ ഏവരും പ്രശംസിച്ചു .
കൂടുതൽ വിവരങ്ങൾക്ക് :

ഷിജി മാത്യു-പ്രസിഡന്റ്: 973 757 3114
ജേക്കബ് ജോസഫ്: 973-747-9591 
പ്രേമ ആന്ദ്രപ്പള്ളി: 908 -400-1425