കുവൈറ്റ് ദീനാറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

കുവൈറ്റ് ദീനാറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

കുവൈറ്റ് ദീനാറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കില്‍ വന്‍ വര്‍ദ്ധനവ്. ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തില്‍ 271 രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും രൂപയെ ബാധിച്ചിട്ടുണ്ട്. അതിനിടെ മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ പണ ഇടപാട് എക്സേഞ്ചുകളില്‍ എത്തുന്നവരുടെയും എണ്ണം കൂടി.

രൂപയുടെ താഴ്ന്ന നിരക്ക് അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.