കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെസഞ്ചരിച്ചത് 10 ലക്ഷം പേര്‍

കൊച്ചി  വാട്ടര്‍ മെട്രോയില്‍ ഇതുവരെസഞ്ചരിച്ചത് 10 ലക്ഷം പേര്‍

ര്‍വീസ് തുടങ്ങി ആറുമാസം പൂര്‍ത്തിയാകുന്നതിനു മുമ്ബ് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 10 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് .ഇതുവരെ 999,241 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത്.

ഇന്ന്  ഇത് 10 ലക്ഷത്തിലേക്ക് കടന്നു. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ അഭിമാന പദ്ധതി ലോക ടൂറിസം മാപ്പില്‍ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടിയാണ് സമ്മാനിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പദ്ധതി ഏപ്രില്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്.