മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

Sep 18, 2026 - 16:03
 0  0
മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ
രാജ്യത്തെ ഫാർമസികളിലൂടെയും മെഡിക്കൽ സ്റ്റോറുകളിലൂടെയും കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വിൽപന സിസിടിവി നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശം. മരുന്ന് വിൽപനയിലെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വിൽപന തടയുന്നതിനുമാണ് 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താൻ കേന്ദ്രം ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മൊത്തവ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട്, റീട്ടെയിൽ വഴി കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ വിൽക്കുന്ന ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കാനാണ് നിർദേശം.
കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വിൽപന ലൈസൻസുള്ള കടകളിൽ സിസിടിവി നിരീക്ഷണത്തിൽ മാത്രമേ നടത്താവൂ.