ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം 'ഗൊന്ധല്‍

Sep 18, 2026 - 18:34
 0  3
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം 'ഗൊന്ധല്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗൊന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ധുരന്ധര്‍ അടക്കമുള്ള വാണിജ്യ വിജയം നേടിയ സിനിമകളുള്ള പട്ടികയില്‍ നിന്നാണ് മറാഠി ചിത്രത്തിന്റെ നേട്ടം. മലയാളത്തില്‍ നിന്നും ബാലനും പട്ടികയിലുണ്ടായിരുന്നു. അംഗ്, ഇക്കീസ് എന്നി ചിത്രങ്ങള്‍ക്കൊപ്പം ടോപ് ത്രീയിലെത്തിയ ശേഷമാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാല് മറാഠി ചിത്രങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

33 സിനിമകളുടെ പട്ടികയില്‍ 14 ഉം ഹിന്ദി ചിത്രങ്ങളായിരുന്നു. ബോര്‍ഡര്‍ 2, മേം വാപ്‌സ് ആവുംഗ, ധുരന്ധര്‍ തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ഗൊന്ധല്‍ മത്സരിക്കുക