സംസ്ഥാനത്ത് ചൂട് കടുക്കുന്നു ; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ചൂട്  കടുക്കുന്നു ; ജാഗ്രതാ  നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ താപനില കൂടുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് താപനില വർദ്ധിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിൽ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുക. കണ്ണൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിച്ചേക്കും. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർദ്ധിച്ചേക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.