ഹര്‍ദിക് പാണ്ഡ്യ വിവാഹമോചിതനാകുന്നു

ഹര്‍ദിക് പാണ്ഡ്യ വിവാഹമോചിതനാകുന്നു

മുംബൈ ഇന്ത്യന്‍സിലെ മോശം സീസണിന് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ തേടി അടുത്ത തിരിച്ചടി വരുന്നുവെന്ന് അഭ്യൂഹങ്ങള്‍.

ഹര്‍ദിക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്നാണ് അഭ്യൂഹം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇരുവരും വേര്‍പിരിയുന്നതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

2020 മെയിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്തായിരുന്നു വിവാഹം. ഇരുവര്‍ക്കും അഗസ്ത്യ പാണ്ഡ്യ എന്ന് പേരുള്ള മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നടാഷ പാണ്ഡ്യ എന്ന പേര് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഇരുവരും വേര്‍പിരിയുകയാണെന്ന് അഭിപ്രായപ്പെട്ടത്.

അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ റെഡിറ്റില്‍ നടാഷയും ഹര്‍ദിക്കും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ ഒരു പോസ്റ്റും വന്നിരുന്നു. ഇത് വൈറലായിരുന്നു. ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, നടാഷ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ കാണാനായി എത്തിയിരുന്നില്ലെന്നും ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഇത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. സ്ഥിരീകരണമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാം ഇരുവരും അടുത്തൊന്നും പോസ്റ്റുകളൊന്നും ഷെയര്‍ ചെയ്തിട്ടില്ല. പരസ്പരമുള്ള ചിത്രങ്ങളുമില്ല. നേരത്തെ നടാഷ സ്റ്റാന്‍കോവിച്ച്‌ പാണ്ഡ്യ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പേര്. ഈ പേര് മാറ്റിയതായും റെഡിറ്റ് പോസ്റ്റില്‍ പറയുന്നുണ്ട്.