ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം സബലെങ്കയ്ക്ക്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം സബലെങ്കയ്ക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം ബെലൂറസ് താരം ആരീന സബലെങ്കയ്ക്ക്. ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്.

സ്‌കോര്‍ 6-3, 6-2.

സബലെങ്കയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്‍സ്‌ലാം കീരീടമാണിത്. കസഖ്സ്ഥാന്റെ എലേന റീബക്കീനയെ തോല്‍പിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം സബലെങ്ക ആദ്യ കിരീടം നേടിയത്.ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ ആധിപത്യം ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു സബലെങ്ക.